കണ്ണൂർ: കണ്ണൂർ റൂറൽ പൊലീസ് ജില്ലയിലെ ചെറുതാഴം സ്വദേശിയിയായ പരാതിക്കാരനിൽ നിന്നും ഒരു കോടിയോളം തട്ടിയ കേസിലെ പ്രതികളെ പിടികൂടി. പരാതിക്കാരൻ മൊബൈൽ ഫോണിലൂടെ ഓൺലൈൻ ഷെയർ ട്രേഡിങ്ങ്, മ്യൂച്ചൽ ഫണ്ട് എന്നിവ സംബന്ധിച്ച് യൂട്യൂബ് വീഡിയോകൾ കാണുന്നതിനിടയിൽ ARES Management Corporation എന്ന അമേരിക്കൻ ഷെയർ ട്രേഡിങ്ങ് സ്ഥാപനത്തെ ക്കുറിച്ച് ഒരു പരസ്യം അയാളുടെ ഫോണിലേക്ക് വരികയും. കമ്പനിയുടെ ഇന്ത്യയിലെ ടീം ലീഡർ, അസിസ്റ്റന്റ് എന്നിവരെ പരിചയപ്പെടുത്തി ഇവർ SEBI-യിൽ രെജിസ്റ്റർ ചെയ്ത ARES Management Corporation-ലോഗോ കാണിച്ചു പരാതിക്കാരനെ വിശ്വസിപ്പിച്ച് അവർ അയച്ചു കൊടുത്ത ലിങ്കിലൂടെ വാട്സാപ്പ് ഗ്രുപ്പിൽ ആഡ് ചെയ്യിപ്പിച്ചു. തുടർന്ന് വിവിധ കമ്പനികളുടെ ഷെയർ വാങ്ങുന്നതും വില്പന നടത്തുന്ന തിനെക്കുറിച്ചും സ്റ്റോക്ക് എക്സ്ചേഞ്ചിനെക്കുറിച്ചും പ്രസ്തുത ഗ്രൂപ്പ് വഴി ഇവർ ക്‌ളാസ്സുകൾ എടുക്കുകയും നിർദേശങ്ങൾ കൊടുക്കുകയും ചെയ്തു. കമ്പനിക്ക് ധാരാളം അസറ്റ് ഉണ്ട്, അവർ വിവിധ കമ്പനികളുടെ ഷെയറുകൾ ബൾക്ക് ആയി വാങ്ങി വെച്ചിട്ടുണ്ടെന്നും, അത് വാങ്ങുന്നവർക്ക് ലാഭവിഹിതം നല്കുമെന്നും, അതിന് അവർ പറയുന്ന ബേങ്ക് അക്കൗണ്ടുകളിൽ പണം നിക്ഷേപിക്ക ണമെന്നും, അവരുടെ ഷെയർ വാങ്ങി അടുത്ത ദിവസം വില്പന നടത്തുമ്പോൾ വലിയ ലാഭവിഹിതം ലഭിക്കുമെന്നും മറ്റും പറഞ്ഞ് പരാതിക്കാരനെ വിശ്വസിപ്പിച്ചു.
തുടർന്ന് ഇക്കൂട്ടർ ആവശ്യപ്പെട്ടത് പ്രകാരം അവർ അയച്ചു കൊടുത്ത ഫോമിൽ പരാതിക്കാരൻ ആധാർ നമ്പർ , പാൻ നമ്പർ ,മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തി നല്കി. അവർ അയച്ചു കൊടുത്ത ഒരു ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ ആപ്പ് ഡൗൺലോഡ് ആവുകയും പരാതിക്കാരന്റെ മൊബൈൽ നമ്പർ ഐഡിയാക്കി ഒരു അക്കൗണ്ട് ഓപ്പൺ ചെയ്തു. അവർ നിർദേശിച്ച പ്രകാരം പരാതിക്കാരൻ 29-05-2024 തീയ്യതി മുതൽ IOB യുടെ പൂന ബ്രാഞ്ചിൽ ഉള്ള വിവിധ സ്ഥാപനങ്ങളുടെ പേരിലുളള അക്കൌണ്ടുകളിലേക്ക് ആകെ 11,21,000/-രൂപ അയച്ചു കൊടുത്തു. ആയതിന്റെ ലാഭവിഹിതമായി 3,00,000/-രൂപ ലഭിച്ചതായി Ares Management Corporation ന്റെ ആപ്പിലെ പൊസിഷൻ റെക്കോർഡിൽ കാണിച്ചു. അതിൽ നിന്നും 9,00,000/-രൂപ പിൻവലിക്കണമെന്ന് റിക്വസ്റ്റ് ചെയ്തപ്പോൾ 10-06-2024 തീയ്യതി 9,00,000/-രൂപ പരാതിക്കാരന്റെ അക്കൌണ്ടുകളിലേക്ക് അയച്ചു കൊടുത്ത് കൂടുതൽ വിശ്വാസം നേടി എടുത്ത ഇവരുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് ആകെ 20 തവണകളിലായി വിവിധ കമ്പനികളുടെ ഷെയർ വാങ്ങുന്നതിന് ആയി 89,55,236/-രൂപ അയച്ചു കൊടുത്തു. പ്രസ്തുത സമയത്ത് ആപ്പിലെ ഡാഷ് ബോർഡിലെ പൊസിഷൻ റെക്കോർഡിൽ ലാഭവിഹിതമായ 6,36,18,463/-രൂപ ഉൾപ്പെടെ ടോട്ടൽ അസറ്റ് 7,21,40,861/-രൂപയാണെന്ന് കാണിച്ചു. അതിൽ നിന്നും 17,00,000/-രൂപ പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സാധിക്കില്ലെന്നും, ഷെയർ നിക്ഷേപം 10 കോടി രൂപ ആയാൽ മാത്രമേ പണം പിൻ വലിക്കാൻ സാധിക്കുകയുളളൂ എന്ന് മറുപടി ലഭിച്ചു. ടോട്ടൽ അസറ്റ് 10 കോടി രൂപ ആക്കിയാൽ പണം മുഴുവനായി പിൻ വലിക്കാൻ സാധിക്കുമെന്നും, അതല്ലെങ്കിൽ നിലവിലുളള ടോട്ടൽ അസറ്റിന്റെ 15 ശതമാനം തുകയായ 95,00,000/-രൂപ ഇൻകം ടാക്സ് ഇനത്തിൽ അടക്കുന്നതിന് വേണ്ടി വീണ്ടും അയച്ചു കൊടുത്താൽ മുഴുവൻ തുകയും പിൻവലിക്കാൻ സാധിക്കുമെന്നും മറ്റും പറഞ്ഞ് വീണ്ടും പണം നിക്ഷേപിക്കാൻ പരാതിക്കാരനെ പ്രേരിപ്പിച്ചു.
പ്രതികൾ ARES Management Corporation എന്ന ഷെയർ ട്രേഡിങ്ങ് സ്ഥാപനത്തിന്റെ പേരിൽ വ്യാജ ആപ്പ് ഉണ്ടാക്കി തട്ടിപ്പ് സംഘത്തിലുളളവരുടെ വിവിധ സംസ്ഥാനങ്ങളിലെ ബേങ്ക് അക്കൌണ്ടുകളിലേക്ക് 1,00,76,000/-രൂപ ട്രാൻസ്ഫർ ചെയ്യിപ്പിച്ചതാണെന്ന് മനസ്സിലായ പരാതിക്കാരൻ 06-07-2024 തീയ്യതി National Cyber Crime Portal മുഖാന്തിരം പരാതി നല്കി. പരിയാരം പോലീസ് കേസ് റജിസ്റ്റർ ചെയ്യുകയും കണ്ണൂർ റൂറൽ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എ.വി.ജോൺ നേതൃത്വത്തിൽ പരാതിക്കാരൻ നൽകിയ വിവരങ്ങൾ പ്രകാരം അന്വേഷിച്ചപ്പോൾ പ്രതികൾ തട്ടിയെടുത്ത തുക വിവിധ ലയറുകളിലായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 328 ബേങ്ക് അക്കൌണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്ത് ചെക്ക്/ എ.ടി.എം വഴി പിൻവലിച്ചതായ് മനസിലായ്. പരാതിക്കാരൻ അക്കൌണ്ടിൽ നിന്നും IDFC ബാങ്കിന്റെ ഉത്തർപ്രദേശിലുള്ള ബുലന്ദഷഹർ ബ്രാഞ്ചിലുളള ഒരു അക്കൌണ്ടിൽ ക്രഡിറ്റ് ചെയ്ത തുക, തട്ടിപ്പ് സംഘത്തിലുളളവരുടെ ഫെഡറൽ ബേങ്കിന്റെ കേരളം, കർണ്ണാടക സംസ്ഥാനങ്ങളിലെ വിവിധ ബ്രാഞ്ചുകളിലേക്ക് ട്രാൻസ്ഫർ ചെയ്തതിൽ ഫെഡറൽ ബേങ്കിന്റെ ചേർ ത്തല, അരൂർ ബ്രാഞ്ചുകളിൽ സഞ്ചു ഗിരീഷ്, സജ്ജാദ് എന്നിവരുടെ പേരിലുളള അക്കൌണ്ടിലേക്ക് ക്രഡിറ്റ് ചെയ്ത് 12,00,000/-രൂപ ചെക്ക് വഴി പിൻ വലിച്ച് മുഖ്യ പ്രതിക്കും, ഇടനിലക്കാരനും കൈമാറിയതായി വെളിവായതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലയിലെ ചേർത്തല പൂച്ചാക്കൽ സ്വദേശികളും 3,4,5 പ്രതികളുമായ സഞ്ചു ഗിരീഷ്, സജ്ജാദ്, ഇന്ദ്രജിത്ത് എന്നിവരെ 19-09-2024 തീയ്യതി കണ്ണൂർ റൂറൽ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എ.വി.ജോൺ അറസ്റ്റ് ചെയ്തു.
ഓൺലൈൻ തട്ടിപ്പ് സംഘത്തെ നിയന്തിക്കുന്ന ആലപ്പുഴ സ്വദേശിയായ മുഖ്യ പ്രതി ഫെഡറലൽ ബേങ്കിന്റെ ചേർത്തല, അരൂർ ബ്രാഞ്ചുകളിലുളള സഞ്ചു ഗിരീഷ്, സജ്ജാദ് എന്നിവരുടെ അക്കൌ ണ്ടിലേക്ക് അയച്ചു കൊടുത്ത ആകെ 36,50,000/-രൂപ ടി പ്രതികൾ ഇത്തരത്തിൽ പിൻ വലിച്ചിട്ടുണ്ട്. മുഖ്യ പ്രതി പ്രദേശത്തെ നിരവധി യുവാക്കളെ കൊണ്ട് ബേങ്ക് അക്കൌണ്ട് എടുപ്പിച്ച് ഇത്തരത്തിൽ പണം ക്രഡിറ്റ് ചെയ്ത് പിൻവലിപ്പിച്ചിട്ടുണ്ട്
Kannur Rural Police nabbed 3 people who cheated about 1 crore through online trading.